വായ മൂട് പിസി, പിസി ജോര്‍ജിനെതിരെ പാര്‍വ്വതിയുടെ മാസ് ഡയലോഗെത്തി! ക്യാംപെയിന്‍ ശക്തി പ്രാപിക്കുന്നു

സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നവരാണ് സിനിമാ താരങ്ങള്‍. പൊതുവായിട്ടുള്ള പല കാര്യങ്ങളിലും തന്റെ അഭിപ്രായം രേഖപ്പെടുത്താന്‍ മടിയില്ലാത്ത താരങ്ങള്‍ നിരവധിയാണ്. മലയാളത്തില്‍ നടി പാര്‍വ്വതി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരില്‍ സൈബര്‍ ആക്രമികളുടെ ആക്രമണത്തിന് ഇരയായിരുന്നു. എന്നാല്‍ ശക്തമായ പ്രതികരണം നടത്തുന്നതില്‍ പാര്‍വ്വതിയെ കഴിഞ്ഞേ മലയാളത്തില്‍ മറ്റാരെങ്കിലുമുള്ളു.

ബിഗ് ബോസിലെ ഒരു പ്രണയം ആത്മഹത്യ ശ്രമം വരെ എത്തിയിരുന്നു! പേളി-ശ്രീനി പ്രണയം എവിടെ എത്തും..?

വീണ്ടും തന്റെ നിലപാട് വ്യക്തമാക്കി പാര്‍വ്വതി രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ പിസി ജോര്‍ജ് എംഎല്‍എ യ്‌ക്കെരിതെയുള്ള ഹാഷ്ടാഗ് ക്യംപെയിനിലാണ് പാര്‍വ്വതിയുമെത്തിയിരിക്കുന്നത്. കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആരോപിച്ച്‌ നിരവധി കന്യാസ്ത്രീകളാണ് സമരത്തിനിറങ്ങിയത്. അവരെ അപമാനിക്കുന്ന തരത്തില്‍ പ്രസ്തവാന നടത്തിയ പിസി ജോര്‍ജ്ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമായിരുന്നു നടന്നത്. ബോളിവുഡില്‍ നിന്നുമടക്കം നടിമാര്‍ എംഎല്‍എയ്‌ക്കെതിരെ എത്തിയിരുന്നു.

സാബുവാണ് യഥാര്‍ത്ഥ വില്ലന്‍! വഴക്ക് തുടങ്ങി തമ്മില്‍ തല്ലിച്ചും ക്യാപ്റ്റനെ കൊന്ന് കൊലവിളിക്കും!!

പിസി ജോര്‍ജിനെതിരെ വായമൂടല്‍ ക്യാംപെയിനാണ് നടക്കുന്നത്. ട്വിറ്ററിലൂടെ താനും ഇതിന്റെ ഭാഗമാവുന്നതായി പാര്‍വ്വതി പ്രഖ്യാപിച്ചിരിക്കുകയാണ്. ക്യാംപെയിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നു. പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ ഇതോടെ അവസാനിപ്പിക്കണമെന്നാണ് നടി പാര്‍വ്വതിയും പറയുന്നത്. അതേ സമയം നീതിയ്ക്ക് വേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുകയാണെന്നും അവരുടെ പോരാട്ട വീര്യം അഭിനന്ദാനര്‍ഹമാണെന്നും നടി പറയുന്നു.

Copyright@2018Mediacafe-All rights recerved.